മഞ്ഞ് നീക്കം ചെയ്യുന്നതിന് സാമ്പത്തിക സഹായവുമായി ടൗൺ ഓഫ് വസാഗ ബീച്ച്

By: 600110 On: Dec 28, 2024, 10:34 AM

 

ശൈത്യകാലത്ത് വാസഗ ബീച്ചിലെ യോഗ്യരായ താമസക്കാർക്ക്  മഞ്ഞ് നീക്കം ചെയ്യുന്നതിന്  സാമ്പത്തിക സഹായവുമായി പ്രാദേശിക ഭരണകൂടം. ടൗൺ ഓഫ് വസാഗ ബീച്ചിൻ്റെ  സ്നോ റിമൂവൽ പദ്ധതിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം അനുവദിക്കുക. ഇതനുസരിച്ച് താഴ്ന്ന വരുമാനക്കാരായ മുതിർന്നവർക്കും വൈകല്യമുള്ള വ്യക്തികൾക്കും സഹായത്തിനായി അപേക്ഷിക്കാം.

 
400 ഡോളർ  വരെ സാമ്പത്തിക ഗ്രാൻറുകൾ ലഭിക്കും. ഡ്രൈവ്‌വേകളിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യാൻ ആരെയെങ്കിലും നിയമിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ ഈ പ്രോഗ്രാം സഹായകമാവും. ഗ്രാൻറിന് യോഗ്യത നേടുന്നതിന്, താമസക്കാർക്ക് 65 വയസ് പ്രായമുണ്ടായിരിക്കണം , അസുഖ ബാധിതരായവർക്കും , ചലന ശേഷി ഇല്ലാത്തവർക്കും  അംഗവൈകല്യം ബാധിച്ചവർക്കും ഗ്രാൻ്റിന് അപേക്ഷിക്കാം.  അപേക്ഷിക്കാൻ, താമസക്കാർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ  705-429-3844 എന്ന നമ്പറിൽ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകളും റീഇംബേഴ്‌സ്‌മെൻ്റ് ഫോമുകളും രസീതുകളും ഇമെയിൽ വഴിയോ മെയിൽ വഴിയോ അയയ്ക്കുകയോ ലൂയിസ് സ്ട്രീറ്റിലെ ടൗൺ ഹാൾ ട്രഷറി ഡിപ്പാർട്ട്‌മെൻ്റിൽ ഡ്രോപ്പ് ചെയ്യുകയോ ചെയ്യാം. ഗ്രാൻറിനുള്ള അപേക്ഷകൾ ജനുവരി 24 വരെ സ്വീകരിക്കും.