വെള്ളിയാഴ്ച രാവിലെ ലിഥിയം-അയേണ്‍ ബാറ്ററി പായ്ക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ ഒഴിപ്പിച്ചു. രാവിലെ 9.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ സ്ഥലത്തെത്തി തീയണച്ചു. ബാഗിലുണ്ടായിരുന്ന ഡിവൈസുകളിലൊന്നിലുണ്ടായിരുന്ന ബാറ്ററി പായ്ക്ക് പൊട്ടിത്തെറിച്ചത് മൂലമാണ് അപകടമുണ്ടായതെന്ന് അഗ്നിശമന സേന വ്യക്തമാക്കി.
തീപിടുത്തമുണ്ടായ ഏരിയ അടക്കുകയും ഇവിടങ്ങളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ബാറ്ററി പായ്ക്ക് വെച്ചിരുന്ന ലോഞ്ചിന്റെ തറയില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വെന്റിലേഷന്‍ സംവിധാനം ഇപയോഗിച്ച് മെയിന്റന്‍സ് സ്റ്റാഫ് ഏരിയയില്‍ പടര്‍ന്ന പുക നീക്കം ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു.