2025 ല്‍ ആല്‍ബെര്‍ട്ട ആരോഗ്യ പരിരക്ഷാ സംവിധാനം പുന:ക്രമീകരിക്കുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്

By: 600002 On: Dec 27, 2024, 12:20 PM

 


പുതിയ വര്‍ഷത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനം പുന:ക്രമീകരിക്കുമെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഒരു ഹെല്‍ത്ത് അതോറിറ്റിയുടെ സ്ഥാനത്ത് നാല് പുതിയ ഓര്‍ഗനൈസേഷനുകള്‍ സൃഷ്ടിക്കുന്നതിനായി 2023 ല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായെന്നും എന്നാല്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഡാനിയേല്‍ സ്മിത്ത് പറഞ്ഞു. വര്‍ഷങ്ങളായി, ആല്‍ബെര്‍ട്ടയുടെ ആരോഗ്യ പരിരക്ഷാ സംവിധാനം വളരെ സങ്കീര്‍ണവും ഏകോപിപ്പിക്കാത്തതുമാണെന്ന് സ്മിത്ത് പറയുന്നു. ഇത് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതായും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 

പ്രൈമറി കെയര്‍, അക്യൂട്ട് കെയര്‍ എന്നിങ്ങനെ വ്യത്യസ്ത സ്‌പെഷ്യാലിറ്റികളുടെ ചുമതലയുള്ള നാല് ഓര്‍ഗനൈസേഷനുകള്‍ സൃഷ്ടിക്കുക എന്നതാണ് ആരോഗ്യ സംവിധാനം പുന:ക്രമീകരിക്കുന്നതിലൂടെ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.