ഫെസ്റ്റീവ് റൈഡ് ക്യാമ്പയിന്‍: മദ്യപിച്ച് വാഹനമോടിച്ച 950 പേര്‍ക്ക് പിഴ ചുമത്തിയതായി ഒന്റാരിയോ പോലീസ് സര്‍വീസ് 

By: 600002 On: Dec 25, 2024, 10:53 AM

 

 

ഫെസ്റ്റീവ് റൈഡ് ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ട്രാഫിക് ലംഘനത്തിന് 950 ഓളം കേസുകള്‍ ചാര്‍ജ് ചെയ്തതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. നവംബര്‍ 21 മുതല്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനായി പ്രവിശ്യയിലുടനീളമുള്ള റോഡുകളില്‍ ഉദ്യോഗസ്ഥര്‍ സ്‌പോട്ട് ചെക്കുകള്‍ നടത്തുന്നുണ്ട്. രക്തത്തിലെ ആല്‍ക്കഹോള്‍ അളവ് 0.08 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് 947 പിഴകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഒപിപി സര്‍ജന്റ് കെറി ഷ്മിഡ് പറഞ്ഞു. 

'വാണ്‍ റേഞ്ച് സസ്‌പെന്‍ഷന്‍'(0.05 നും 0.079 നും ഇടയിലുള്ള രക്തത്തിലെ ആല്‍ക്കഹോള്‍ സാന്ദ്രത) കീഴില്‍  രജിസ്റ്റര്‍ ചെയ്ത 114 പേരെ ഡ്രൈവ് ചെയ്യുന്നതിന് വിലക്കി.  പ്രവിശ്യയിലുടനീളം രാവിലെയും ഉച്ചയ്ക്കും രാത്രിയും ഒപിപി റൈഡ് ചെക്ക് തുടരുമെന്ന് ഷ്മിഡ്ത്ത് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി. ഫെസ്റ്റീവ് റൈഡ് പ്രോഗ്രാം പുതുവത്സര ദിനം വരെ പ്രവര്‍ത്തിക്കുന്നുണ്ട്.