കാനഡയിലെ യുവാക്കളിൽ പകുതിയോളം പേരും കഞ്ചാവ് ഉപയോഗിക്കുന്നതായി സർവേ

By: 600110 On: Dec 25, 2024, 9:48 AM

കാനഡയിലെ യുവാക്കളിൽ പകുതിയോളം പേരും കഞ്ചാവ് ഉപയോഗിക്കുന്നതായി സർവേ.  
ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ തുടങ്ങിയ പടിഞ്ഞാറൻ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കിടയിലാണ് ലഹരി ഉപയോഗം കൂടുതലുള്ളത്. 

ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 24 വയസ്സിന് താഴെയുള്ളവരിൽ പകുതിയോളം പേരും തങ്ങൾ കഞ്ചാവ് ഉപയോഗിക്കുന്നതായി സമ്മതിക്കുന്നുണ്ട്. ഏകദേശം  48% വരും ഇത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം  ആൽബർട്ടയിൽ ജോലി ചെയ്യുന്ന 54 ശതമാനം യുവാക്കൾക്കിടയിലും കഞ്ചാവ് ഉപയോഗം സാധാരണയാണെന്ന് പറയുന്നു. മാനിറ്റോബയിൽ  51.5% പേരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. കനേഡിയൻ ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ 40.5% പേർ തങ്ങൾ മരിജുവാന ഉപയോഗിക്കുന്നവരാണെന്ന് സർവ്വെയിൽ പറയുന്നു. കഞ്ചാവിൻ്റെ ഉപയോഗം കാനഡയിൽ സാധാരണമാണെന്ന്  2024 ലെ സർവ്വെ പറയുന്നതായി  ബ്ലാക്ക്‌ലോക്ക് റിപ്പോർട്ടറും വ്യക്തമാക്കുന്നുണ്ട്. കാനഡയിലുടനീളമുള്ള 12,031 പേരിൽ നിന്നാണ്  ഡാറ്റ ലഭ്യമാക്കിയത്.