കാനഡയിലെ ചൈനീസ് പ്രവാസികൾക്കിടയിൽ റെൻ്റ്-എ-ഫ്രണ്ട് സംവിധാനം വർദ്ധിക്കുന്നു. സ്വന്തം രഹസ്യങ്ങൾ പങ്കുവയ്ക്കാനും വെല്ലുവിളികളെക്കുറിച്ച് ഒരു സുഹൃത്തിനെ പോലെ സംസാരിക്കാനുമൊക്കെയാണ് റെൻ്റ് എ ഫ്രണ്ട് സേവനം ഉപയോഗിക്കുന്നത്.
ജന്മദിനത്തിൽ നിങ്ങൾ തനിച്ചാണെങ്കിൽ, ഒപ്പം ജന്മദിന ഗാനങ്ങൾ ആലപിക്കാനൊരാൾ. നിങ്ങൾക്കായി ഫോട്ടോകൾ എടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായൊരാൾ. റെൻ്റ് എ ഫ്രണ്ട്
സേവനം നല്കുന്നൊരു കമ്പനിയുടെ പരസ്യം ഇങ്ങനെയാണ്. ചൈനീസ് ഭാഷയിലാണ് Ge' യുടെ പരസ്യങ്ങൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിൻ്റെ പരസ്യങ്ങൾ ഉണ്ട്. വാൻകൂവർ, കാൽഗറി, ടൊറൻ്റോ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ലിറ്റിൽ റെഡ് ബുക്ക് അല്ലെങ്കിൽ ചൈനയുടെ ഇൻസ്റ്റാഗ്രാം എന്നും അറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ Xiaohongshu-ൽ ഡസൻ കണക്കിന് ആളുകൾ റെൻ്റ്-എ-ഫ്രണ്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറിന് ഏകദേശം $20 ആണ് Ge ചാർജ് ചെയ്യുന്നത്.