ഒന്റാരിയോയില്‍ അഞ്ചാംപനി കേസുകളില്‍ വര്‍ധന: രോഗബാധിതരുടെ എണ്ണം 37 ആയി 

By: 600002 On: Dec 24, 2024, 8:44 AM

 

 

ഒന്റാരിയോയില്‍ അഞ്ചാംപനി കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ന്യൂബ്രണ്‍സ്‌വിക്കില്‍ പൊട്ടിപ്പുറപ്പെട്ട കേസുമായി ബന്ധപ്പെട്ട് 10 കേസുകളാണ് പബ്ലിക് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഡിസംബര്‍ പകുതിയോടെ രോഗബാധിതരുടെ എണ്ണം 37 ആയി. ഒക്ടോബറിലാണ് ന്യൂബ്രണ്‍സ്‌വിക്കില്‍ രോഗം ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു. ഇതുവരെ രോഗം ബാധിച്ചവരില്‍ 28 പേര്‍ കുട്ടികളോ കൗമാരക്കാരോ ആണ്. 

ഒക്ടോബറിന് ശേഷം ഉണ്ടായ കേസുകളില്‍, രണ്ട് കേസുകളൊഴികെ മറ്റാര്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോയിലെ ഫിസിഷ്യന്‍ ഡോ. ക്രിസ്റ്റീന്‍ നവാരോ പറഞ്ഞു.