കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

By: 600007 On: Dec 23, 2024, 6:53 AM

നയാഗ്ര ഫോൾസ്: മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേലിനെ(29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നയാഗ്രയ്ക്ക് അടുത്തുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.

മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യാന്തര വിദ്യാർഥിയായി 2017ലാണ് അരുൺ കാനഡയിലെത്തിയത്. സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.