ഹൂസ്റ്റണിൽ 3 വയസ്സുകാരൻ അമ്മയെ അബദ്ധത്തിൽ വെടിവച്ചു

By: 600084 On: Dec 21, 2024, 8:57 AM

 
 
              പി പി ചെറിയാൻ ഡാളസ് 
 
ഹൂസ്റ്റൺ(ടെക്സസ്): തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ വെള്ളിയാഴ്ച രാത്രി തൻ്റെ 3 വയസ്സുകാരൻ അബദ്ധത്തിൽ വെടിയുതിർത്തതായി ഡെപ്യൂട്ടികൾ അറിയിച്ചു  വെടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചു.

ബിസോണറ്റ് സ്ട്രീറ്റിന് സമീപം വച്ച് പിഞ്ചുകുട്ടി അവരുടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന  തോക്ക് കൈവശമാകുകയും  അബദ്ധത്തിൽ അമ്മയെ വെടിവെക്കുകയുമായിരുന്നുവെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

ഷെരീഫ് എഡ് ഗോൺസാലസ് ഷൂട്ടിംഗിനെക്കുറിച്ച്  എക്‌സിൽ പോസ്റ്റ് ചെയ്തു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ജീവന് ഭീഷണിയില്ലാത്ത പരിക്കുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു