ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് വം​ശീ​യ ഉ​ന്മൂ​ല​നം; ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം

By: 600007 On: Dec 21, 2024, 6:57 AM

ഗ​സ്സ: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് വം​ശീ​യ ഉ​ന്മൂ​ല​നം​ത​ന്നെ​യെ​ന്ന് അ​ടി​വ​ര​യി​ട്ട് ഡോ​ക്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് (മെ​ഡി​സി​ൻ​സ് സാ​ൻ​സ് ഫ്ര​ണ്ടി​യേ​ഴ്സ് -എം.​എ​സ്.​എ​ഫ്) റി​പ്പോ​ർ​ട്ട്. സം​ഘ​ട​ന​ക്ക് വേ​ണ്ടി ഗ​സ്സ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഇ​സ്രാ​യേ​ൽ സൈ​ന്യം കൂ​ട്ട​ന​ശീ​ക​ര​ണ​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​തി​ന് ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ സാ​ക്ഷി​യാ​ണ്. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ബോ​ധ​പൂ​ർ​വം ആ​ളു​ക​ളെ പു​റ​ന്ത​ള്ളി. തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​വി​ടെ ന​ശി​പ്പി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു​ദ്ധം ഇ​ന്ന് അ​വ​സാ​നി​ച്ചാ​ലും ത​ല​മു​റ​ക​ളോ​ളം അ​വി​ടെ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ്ര​കൃ​തി​യും ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.