പുതുവത്സരദിനത്തില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് ട്രാന്‍സ്‌ലിങ്ക്

By: 600002 On: Dec 20, 2024, 11:11 AM

 

 

പുതുവത്സര ദിനത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്ത് ട്രാന്‍സ്‌ലിങ്ക്. ഡിസംബര്‍ 31 വൈകിട്ട് അഞ്ച് മുതല്‍ ജനുവരി 1 ന് പുലര്‍ച്ചെ 5 വരെയാണ് എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യയാത്ര ട്രാന്‍സ്‌ലിങ്ക് ഒരുക്കുന്നത്. ഈ സമയങ്ങളില്‍, സ്‌കൈട്രെയിന്‍, സീബസ് സ്‌റ്റേഷനുകളിലെ ഗേറ്റുകള്‍ എന്നിവ തുറന്നിരിക്കും. ഉപയോക്താക്കള്‍ അവരുടെ കോമ്പസ് കാര്‍ഡുകളോ മറ്റ് പെയ്‌മെന്റുകളോ ഉപയോഗിക്കേണ്ട ആവശ്യമില്ല. 

അതേസമയം, വൈകിട്ട് 5 മണിക്ക് മണിക്ക് മുമ്പാണ് യാത്ര ആരംഭിക്കുന്നതെങ്കില്‍ ഉപയോക്താക്കളില്‍ നിന്നും തുക ഈടാക്കും. ഡിസംബര്‍ 31 ന് ബസുകള്‍, സ്‌കൈട്രെയിന്‍, സീബസ് എന്നിവ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രാന്‍സ്‌ലിങ്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.