കാനഡയില്‍ മെഡിക്കല്‍ അസിസ്റ്റഡ് ഡെത്ത് സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന: ഹെല്‍ത്ത് കാനഡ 

By: 600002 On: Dec 20, 2024, 10:35 AM

 

 

കാനഡയില്‍ മെഡിക്കല്‍ അസിസ്റ്റഡ് ഡെത്ത്‌സ്(MAID) വീണ്ടും വര്‍ധിച്ചതായി ഹെല്‍ത്ത് കാനഡയുടെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തുന്ന 20 മരണങ്ങളില്‍ ഒന്ന് വൈദ്യസഹായത്തോടെയുള്ള മരണമായിരുന്നു. 2023 ലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിക്കൊണ്ട് ഏജന്‍സി പുറത്തിറക്കിയ കാനഡയിലെ മെഡിക്കല്‍ അസിസ്റ്റഡ് ഡെത്തുകളെക്കുറിച്ചുള്ള അഞ്ചാം വര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 ല്‍ മെഡിക്കല്‍ അസിസ്റ്റഡ് ഡെത്തിനായി 19,660 അഭ്യര്‍ത്ഥനകളാണ് ഹെല്‍ത്ത് കാനഡയ്ക്ക് ലഭിച്ചത്. അതില്‍ 15,343 എണ്ണത്തിനാണ് അനുമതി ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിക്കുന്ന കേസുകള്‍ നടപടിക്രമങ്ങള്‍ പാലിക്കാത്ത അഭ്യര്‍ത്ഥനകളായിരുന്നു. 

അനുമതി ലഭിക്കുന്നതിന് മുമ്പ് മരണമടഞ്ഞത് 2,906 പേരാണ്. 915 പേര്‍ അയോഗ്യരാക്കപ്പെട്ടു. 496 എണ്ണം അഭ്യര്‍ത്ഥനകള്‍ പിന്‍വലിച്ചവയുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രത്യേക സാഹചര്യങ്ങളിലും നിയമങ്ങളിലും നിയമപരമാണ് മെഡിക്കല്‍ അസിസ്റ്റഡ് ഡെത്ത്. 

ഹെല്‍ത്ത് കാനഡയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം മരിച്ച കനേഡിയന്‍ പൗരന്മാരില്‍ 4.7 ശതമാനം( 20 ല്‍ ഒരാള്‍ക്ക്) MAID  ക്കുള്ള അനുമതി ലഭിച്ചു. 2022 നെ അപേക്ഷിച്ച് ഇത് 15.8 ശതമാനം വര്‍ധിച്ചുണ്ടെങ്കിലും മൊത്തത്തിലുള്ള കണക്കനുസരിച്ച് ഈ പ്രവണത മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി.