ഇമിഗ്രേഷൻ തട്ടിപ്പുകൾക്ക് എതിരെ കർശന നടപടികളുമായി കനേഡിയൻ സർക്കാർ

By: 600110 On: Dec 20, 2024, 9:49 AM

കാനഡയുടെ ടെംപററി വർക് പ്രോഗ്രാമിലൂടെ ജോലി നേടുന്ന സ്ഥിര താമസ അപേക്ഷകർക്ക് അധിക പോയിൻ്റുകൾ നൽകുന്നത് നിർത്താനൊരുങ്ങി ഫെഡറൽ സർക്കാർ. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാപക തട്ടിപ്പുകൾ തടയുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം  .

അപേക്ഷകരുടെ വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി, ആകെയുള്ള 1,200 പോയിൻ്റുകളിൽ എത്ര സ്കോർ ചെയ്യുന്നു എന്നതനുസരിച്ചാണ്  സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ അനുവദിക്കപ്പെടുക.  ഇതിൽ താൽക്കാലിക വർക്ക് പെർമിറ്റുകൾക്ക് 200 അധിക പോയിൻ്റുകൾ വരെ വിലയുണ്ട്  . പൗരത്വത്തിലേക്കുള്ള എളുപ്പവഴി തേടുന്ന വിദേശികളിൽ നിന്ന് ഈ പെർമിറ്റുകൾക്കായി തട്ടിപ്പുകാരും മറ്റ്   തൊഴിലുടമകളും 180,000 ഡോളർ ഈടാക്കിയതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ എല്ലാം പശ്ചാത്തലത്തിൽ കൂടിയാണ് ടെംപററി വർക് പ്രോഗ്രാമിലൂടെ ജോലി നേടുന്ന സ്ഥിര താമസ അപേക്ഷകർക്ക് അധിക പോയിൻ്റുകൾ നൽകുന്നത് നിർത്താനൊരുങ്ങുന്നത് .