കാല്‍ഗറിയിലെ വിവിധ ഇടങ്ങളില്‍ അഞ്ചാംപനി സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ചതായി മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്( എഎച്ച്എസ്). കാനഡയ്ക്ക് പുറത്ത് യാത്ര ചെയ്ത ശേഷമാണ് ഇയാള്‍ക്ക് അഞ്ചാംപനി ബാധിച്ചതെന്ന് എഎച്ച്എസ് പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ കാല്‍ഗറിയില്‍ തിരിച്ചെത്തിയത്. എത്തിയതിന് ശേഷം പൊതുസ്ഥലങ്ങളില്‍ രോഗംബാധിച്ചയാള്‍ സഞ്ചരിച്ചിട്ടുണ്ട്. നോര്‍ത്ത്ഈസ്റ്റിലുള്ള ഗ്രോസറി സ്‌റ്റോറും ആല്‍ബെര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. നിര്‍ദ്ദിഷ്ട ദിവസങ്ങളിലും സമയത്തും ഇയാള്‍ സഞ്ചരിച്ച വിവിധ ലൊക്കേഷനുകളില്‍ ഉള്ളവര്‍ക്ക് രോഗം പടരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് എഎച്ച്എസ് മുന്നറിയിപ്പ് നല്‍കി. ഇവര്‍ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്നും എഎച്ച്എസ് അറിയിച്ചു.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആശുപത്രിയിലോ ഡോക്ടറെയോ സന്ദര്‍ശിക്കുന്നതിന് മുമ്പ് 811 എന്ന നമ്പറില്‍ ഹെല്‍ത്ത് ലിങ്കില്‍ ബന്ധപ്പെടാനും വീട്ടില്‍ എസൊലേഷനില്‍ ഇരിക്കാനും എഎച്ച്എസ് ആവശ്യപ്പെടുന്നു. ഗര്‍ഭിണികള്‍, ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
രോഗംബാധിച്ച വ്യക്തി സഞ്ചരിച്ച സ്ഥലങ്ങളും ദിവസവും. ഈ ദിവസങ്ങളില്‍, നിര്‍ദ്ദിഷ്ട സമയത്ത് ലൊക്കേഷനില്‍ ഉള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
Dec. 11 - WestJet flight WS1553 from Seattle to Calgary
Dec. 11 at 5:55 p.m. to 7:55 p.m. - Calgary International Airport (YYC) Gate D89
Dec. 11 at 6 p.m. to 8:30 p.m. - Calgary International Airport (YYC) international baggage claim area
Dec. 11 at 6:30 p.m. to 8:50 p.m. - Calgary International Airport (YYC) international arrivals waiting area
Dec. 14 at 3 p.m. to 7 p.m. - Real Canadian Superstore Westwinds (3633 Westwinds Drive NE)
Dec. 15 at 12:38 a.m. to 10:47 p.m. - Alberta Children's Hospital emergency department
Dec. 15 at 10:24 a.m. to 12:24 p.m. - Alberta Children's Hospital diagnostic imaging department
Dec. 15 at 8:47 p.m. to Dec. 17 at 10:08 p.m. - Alberta Children's Hospital unit 4