ഉപരോധം ഒഴിവാക്കാൻ ഇറാനെ സഹായിച്ചതിന് ശേഷം പേര് മാറ്റി പ്രാക്ടീസ് തുടരുകയായിരുന്ന ദന്തഡോക്ടറുടെ ലൈസൻസ് ഒൻ്റാരിയോ റദ്ദാക്കി. ഒൻ്റാരിയോയിലെ റോയൽ കോളേജ് ഓഫ് ഡെൻ്റൽ സർജൻസ് വ്യക്തമാക്കിയത് അനുസരിച്ച്, ഡോ. ഔരാഷ് കോഹന് ഒൻ്റാരിയോയിൽ പ്രാക്ടീസ് ചെയ്യാൻ അർഹതയില്ലന്നും, നവംബർ 20-ന് അദ്ദേഹത്തിൻ്റെ സർട്ടിഫിക്കേഷൻ റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.
ഒൻ്റാരിയോയിൽ പ്രാക്ടീസിനായി സർട്ടിഫിക്കേഷൻ തേടുന്ന ദന്തഡോക്ടർമാർ രജിസ്ട്രേഷനായുള്ള അപേക്ഷയിൽ അവരുടെ ക്രിമിനൽ ചരിത്രം വെളിപ്പെടുത്തേണ്ടതുണ്ടെന്ന് റോയൽ കോളേജ് ഓഫ് ഡെൻ്റൽ സർജൻസ് വക്താവ് ലെസ്ലി ബൈർൺ പറഞ്ഞു. അപേക്ഷാ ഫോം ഒരു നിയമപരമായ സാക്ഷ്യപ്പെടുത്തലാണ് - ദന്തഡോക്ടർമാർ അവരുടെ അപേക്ഷ സമർപ്പിക്കുമ്പോൾ അതിൻ്റെ ഉള്ളടക്കത്തിൻ്റെ കൃത്യത പ്രഖ്യാപിക്കേണ്ടതുണ്ട് എന്നും ലെസ്ലി ബൈർൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. 2021-ൽ ഇറാൻ്റെ ഉപരോധം തടയുന്നതിനായി പ്രവർത്തനംങ്ങൾ നടത്തിയതിന് കുറ്റസമ്മതം നടത്തിയ ഒൻ്റാരിയോ നിവാസിയായ അരാഷ് യൂസെഫിജാം ആയിരുന്നു ഔരാഷ് കോഹൻ എന്ന പേരിൽ പിന്നീട് പ്രാക്ടീസ് തുടർന്നത്