ഫ്രാന്‍സില്‍ തൊഴിലവസരം: കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമൊരുക്കി കനേഡിയന്‍ സര്‍ക്കാര്‍ 

By: 600002 On: Dec 18, 2024, 11:05 AM

 

 

വിദേശത്ത് ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്ന കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരമാണ് കനേഡിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. കോജേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കാണ് അടുത്ത സമ്മര്‍സീസണില്‍ ഫ്രാന്‍സില്‍ ജോലി ചെയ്യാനുള്ള അവസരമൊരുങ്ങുന്നത്. ഫ്രാന്‍സിലെ സ്റ്റുഡന്റ് ഗൈഡ് പ്രോഗ്രാം ഗൈഡായാണ് നിയമനം. യാത്ര ചെയ്യാനും എക്‌സ്പീരിയന്‍സ് ഉണ്ടാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച അവസരമാണിത്. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ കനേഡിയന്‍ നാഷണല്‍ വിമി മെമ്മോറിയല്‍, ബ്യൂമോണ്ട്-ഹാമല്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് മെമ്മോറിയല്‍ എന്നീ സ്മാരകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗൈഡുകളായി വെറ്ററന്‍സ് അഫയേഴ്‌സ് കാനഡ(വിഎസി)യാണ് നിയമിക്കുന്നത്. 

ഫ്രാന്‍സില്‍ താമസിക്കാനും ജോലി ചെയ്യാനും മാത്രമല്ല, പബ്ലിക് സ്പീക്കിംഗ് സ്‌കില്‍, പ്രസന്റേഷന്‍ സ്‌കില്‍ എന്നിവ വികസിപ്പിക്കാനും ഈ ജോലി കൊണ്ട് സാധിക്കും. കാനഡയുടെ യുവ അംബാസഡറായാണ് പ്രതിനിധീകരിക്കേണ്ടത്. ലോകമെമ്പാടുമുള്ള ആളുകളുമായി സംവദിക്കേണ്ടി വരും. മാത്രവുമല്ല, കാനഡയുടെ സൈനിക ചരിത്രത്തെക്കുറിച്ച് അറിയാനുള്ള മികച്ച അവസരം കൂടിയാണിത്. 

ഒരു വര്‍ഷത്തേക്കാണ് നിയമനം. മണിക്കൂറിന് 18.42 ഡോളര്‍ മുതല്‍ 21.13 ഡോളര്‍ വരെ വേതനവും 30 ഡോളര്‍ ഡെയ്‌ലി ലിവിംഗ് അലവന്‍സായും ലഭിക്കും. 16 ഫുള്‍-ടൈം തസ്തികകള്‍ നികത്താനാണ് വിഎസിയുടെ ശ്രമം. തെരഞ്ഞെടുത്താല്‍, യാത്രാ ചെലവുകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും പണം നല്‍കേണ്ടി വരും. കനേഡിയന്‍ പൗരനോ സ്ഥിര താമസക്കാരോ ആയവര്‍ക്ക് തസ്തികകയിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://emploisfp-psjobs.cfp-psc.gc.ca/srs-sre/page01.html?poster=1602&lang=en എന്ന ലിങ്ക് സന്ദര്‍ശിക്കുക.