2035ടെ ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരോധിക്കുന്ന ബിൽ പാസ്സാക്കി ക്യൂബെക്. ഇത്തരം വാഹനങ്ങളുടെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് ബിൽ. ഗ്രീൻഹൌസ് വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ബിൽ പാസ്സാക്കിയത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
എമർജൻസി സർവീസുകളും വാടക കമ്പനികളും ഉപയോഗിക്കുന്നവ ഉൾപ്പെടെ ചില വാഹനങ്ങൾക്ക് ഇളവ് നല്കിയിട്ടുണ്ട്. ഇതിന് പുറമെ ക്യൂബെക്കിൽ ഇതിനകം രജിസ്റ്റർ ചെയ്ത ലൈറ്റ് കംബഷൻ വാഹനങ്ങൾ ഓടിക്കുന്നതും വീണ്ടും വിൽക്കുന്നതും തുടരാം. മോട്ടോർ സൈക്കിളുകൾ, മോപ്പഡുകൾ, ഓഫ് റോഡ് വാഹനങ്ങളായ സ്നോമൊബൈൽ, എടിവികൾ, ഹെവി വാഹനങ്ങൾ എന്നിവയ്ക്കും പുതിയ നിയമം ബാധകമല്ല.
ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈറ്റ് വാഹനങ്ങളുടെ വിൽപന 2030-ഓടെ തന്നെ നിരോധിക്കണമെന്ന് ക്യൂബെക്ക് സോളിഡയർ അഭ്യർത്ഥിച്ചിരുന്നു.എന്നാൽ വിപണിയിൽ ആവശ്യത്തിന് ഇലക്ട്രിക് കാറുകൾ ലഭ്യമാകും മുൻപെ ഇത്തരം മാറ്റങ്ങൾക്ക് തുനിയുന്നത് ദോഷഫലങ്ങളുണ്ടാക്കുമെന്ന് 2021ൽ പരിസ്ഥിതി മന്ത്രി ബെനോയിറ്റ് ചാരെറ്റ് വ്യക്തമാക്കിയിരുന്നു.