ബ്രാംപ്ടണ്‍ ക്ഷേത്ര ആക്രമണം: പ്രതികളെ തിരഞ്ഞ് പോലീസ്

By: 600002 On: Dec 16, 2024, 10:05 AM

 

 

കഴിഞ്ഞ മാസം ബ്രാംപ്ടണിലും മിസിസാഗയിലും ഹിന്ദു, സിഖ് ആരാധനാലയങ്ങളില്‍ അതിക്രമം നടത്തിയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പീല്‍ റീജിയണല്‍ പോലീസ്. ആക്രമണം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നിവയുള്‍പ്പടെ വിവിധ കുറ്റങ്ങള്‍ നിരവധി പ്രതികള്‍ക്ക് നേരെ ചുമത്തിയതായി പോലീസ് പറഞ്ഞു. പ്രതികളുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. ഇതുവരെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥനെ പൊതുസമൂഹമധ്യത്തില്‍ ആക്രമിക്കല്‍, പരസ്യമായി വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ ഈ പ്രതികളാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പോലീസ് പറയുന്നു.  

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പീല്‍ പോലീസുമായി ബന്ധപ്പെടാനോ പ്രകടനങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ കൈവശമുള്ളവര്‍ ഈ ലിങ്കില്‍ സമര്‍പ്പിക്കാനും പോലീസ് ആവശ്യപ്പെട്ടു.