കനേഡിയൻ കുട്ടികൾക്ക് പ്രതിസന്ധി നേരിടാനുള്ള കഴിവ് കുറവെന്ന് സർവ്വെ

By: 600110 On: Dec 14, 2024, 2:09 PM

 

കാനഡയിലെ  കുട്ടികൾ വളരെ മൃദുല ഹൃദയരെന്നും പ്രതിസസികൾ നേരിടാനുള്ള കഴിവ് കുറവെന്നും സർവ്വെ . 10-നും 21-നും ഇടയിൽ പ്രായമുള്ളവർ വളരെ മൃദുലഹൃദയരാണെന്നും, ഭാവിയിൽ നേരിടേണ്ടി വന്നേക്കാവുന്ന പല തരത്തിലുള്ള പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കഴിവ് കുറവാണെന്നുമാണ്  സ്കൗട്ട്സ് കാനഡ സർവേയുടെ കണ്ടെത്തൽ . ഇതിൽ  മിക്ക കനേഡിയൻ മാതാപിതാക്കളും  ആശങ്കാകുലരാണെന്നും സർവ്വേയിലുണ്ട്.

സോഷ്യൽ മീഡിയ ചാനലുകൾ, സ്‌ക്രീനുകൾ, വീഡിയോ ഗെയിമുകൾ, ഹെലികോപ്റ്റർ പേരൻ്റിംഗ് എന്നിവ  കുട്ടികളിൽ അപകടരമാം വിധം മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നാണ് സർവ്വെയിലുള്ളത്. 1,000 കാനഡക്കാരെ  ഉൾപ്പെടുത്തിയാണ്  സർവേ നടത്തിയത്. കൊവിഡ് സമയം കുട്ടികൾളുടെ എല്ലാ രീതിയിലുമുള്ള വളർച്ചയെ പ്രതികൂലമായി ബാധിച്ചെന്നും പോൾ ചെയ്തവരിൽ ഏറെക്കുറെ 100 ശതമാനം പേരും വ്യക്തമാക്കി. വ്യത്യസ്ത തലമുറയിലുള്ള മാതാപിതാക്കളുടെ ശൈലിയും സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കാലത്ത് മാതാപിതാക്കളാകുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന്  ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ സൈക്യാട്രിയിലെ ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. ആഷ്‌ലി മില്ലർ ഗ്ലോബൽ ന്യൂസിനോട് പറഞ്ഞു. 10-നും 21-നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഏറ്റവും മികച്ച രീതിയിൽ  വളർത്തിയെടുക്കുന്നതിൽ മികച്ച പ്രവിശ്യ ഏതെന്നുള്ള ചോദ്യത്തിന് , 36.5 ശതമാനം പേരും പറഞ്ഞത്  ഒൻ്റാറിയോയുടെ പേരാണ്. മികച്ച രണ്ടാമത്തെ പ്രവിശ്യ ബിസി ആണെന്നാണ്  16.6 ശതമാനം പേർ വ്യക്തമാക്കിയത്.