എയർ കാനഡയിലെ തങ്ങളുടെ ഓഹരികൾ ഫെഡറൽ സർക്കാർ വിറ്റതായി റിപ്പോർട്ട് .

By: 600110 On: Dec 14, 2024, 1:55 PM

എയർ കാനഡയിലെ തങ്ങളുടെ ഓഹരികൾ ഫെഡറൽ സർക്കാർ വിറ്റതായി റിപ്പോർട്ട് .  ഗ്ലോബ് ആൻഡ് മെയിൽ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 2021ൽ, കടക്കെണിയിൽ നിന്ന് കരകയറ്റുന്നതിനുള്ള  പാക്കേജിൻ്റെ ഭാഗമായി 500 മില്യൺ ഡോളറിന്, എയർ കാനഡയുടെ  ആറ് ശതമാനം ഓഹരികൾ സർക്കാർ വാങ്ങിയിരുന്നു. പാൻഡെമിക് സമയത്ത്  സർക്കാറിൽ നിന്ന് എയർ കാനഡ  5.9 ബില്യൺ ഡോളർ വായ്പയും എടുത്തിരുന്നു. ഈ ഓഹരികളാണ് ഇപ്പോൾ വിറ്റൊഴിഞ്ഞതെന്നാണ് സൂചന. എന്നാൽ ഓഹരി വിൽപ്പന സംബന്ധിച്ച വാർത്തകളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
വ്യാഴാഴ്ച ടൊറൻ്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എയർ കാനഡയുടെ ഓഹരികൾ 23 സെൻറ് ഉയർന്ന് 25.28 ഡോളറിലാണ് ക്ലോസ് ചെയ്തത്. അധിക ക്യാരി-ഓൺ ഫീസ് കൊണ്ടുവരുന്നതിൽ നിന്ന് എയർലൈനെ തടയുന്നതിൻ്റെ ഭാഗമായി   എയർ കാനഡയുമായുള്ള പ്രത്യേക നിയമപരമായ ബന്ധം പുനപരിശോധിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച ഗതാഗത മന്ത്രി അനിത ആനന്ദ് CTV ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എയർ കാനഡയിലെ ഓഹരികൾ സർക്കാർ വിറ്റു എന്ന വാർത്തകൾ പുറത്തു വരുന്നത്