2024 ലെ ഏറ്റവും താമസയോഗ്യമായ കാനഡയിലെ നഗരങ്ങള്‍: പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നോര്‍ത്ത് വാന്‍കുവര്‍; കാല്‍ഗറി ഏഴാം സ്ഥാനത്ത് 

By: 600002 On: Dec 14, 2024, 8:30 AM

 


2024 ലെ കാനഡയില്‍ ഏറ്റവും താമസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ബ്രിട്ടീഷ് കൊളംബിയയിലെ നഗരങ്ങള്‍. 2024 ഗ്ലോബ് ആന്‍ഡ് മെയില്‍ കാനഡയുടെ ജീവിക്കാന്‍ ഏറ്റവും മികച്ച നഗരങ്ങളില്‍ നോര്‍ത്ത് വാന്‍കുവര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് വെസ്റ്റ് വാന്‍കുവറാണ്. പട്ടികയില്‍ ബീസിയിലെ നഗരങ്ങളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. കാനഡയിലുടനീളമുള്ള 10,000 ത്തിലധികം ജനസംഖ്യയുള്ള 448 കമ്മ്യൂണിറ്റികളെയാണ് പട്ടിക തയാറാക്കാനായി വിശകലനം ചെയ്തത്.  

സമ്പദ്‌വ്യവസ്ഥ, പാര്‍പ്പിടം, ജനസംഖ്യ, ആരോഗ്യ സംരക്ഷണം, സുരക്ഷ, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, കാലാവസ്ഥ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

വിക്ടോറിയ(മൂന്നാം സ്ഥാനം), പിറ്റ് മെഡോസ്(എട്ടാം സ്ഥാനം), പെന്റിക്ടണ്‍(ഒന്‍പതാം സ്ഥാനം) എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ബീസിയിലെ മറ്റ് നഗരങ്ങള്‍. ഏഴാം സ്ഥാനം കരസ്ഥമാക്കി കാല്‍ഗറി ആദ്യപത്തില്‍ ഇടംപിടിച്ചു. വാന്‍കുവര്‍ 12 ആം സ്ഥാനത്തും ടൊറന്റോ 82 ആം സ്ഥാനത്തുമായി ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വര്‍ഷത്തെ പട്ടികയില്‍ മോണ്‍ട്രിയലിനെ പരാമര്‍ശിച്ചിട്ടില്ല.