2025 -ൽ മൂന്നാം ലോക മഹായുദ്ധം, പക്ഷേ...; പുതുവര്‍ഷ പ്രവചനങ്ങളുമായി ബ്രസീലിയന്‍ പാരാ സൈക്കോളജിസ്റ്റ്

By: 600007 On: Dec 14, 2024, 5:33 AM

 

കോവിഡ് -19 മഹാമാരി, എലോൺ മസ്കിന്‍റെ ട്വിറ്റർ ഏറ്റെടുക്കൽ (ഇപ്പോൾ എക്സ്), എലിസബത്ത് രാജ്ഞി രണ്ടാമന്‍റെ മരണം, ഛിന്നഗ്രഹത്തിന്‍റെ ഭീഷണി തുടങ്ങിയ തന്‍റെ പ്രവചനങ്ങളെല്ലാം യാഥാര്‍ത്ഥ്യമായെന്ന് അവകാശപ്പെട്ട ബ്രസീലിയന്‍ പാരാ സൈക്കോളജിസ്റ്റ് ആതോസ് സലോമി (36), 2025 -ലെ തന്‍റെ പ്രവചനങ്ങളുമായി രംഗത്തത്തി. അതേസമയം പുതിയ വര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കമാകുമെന്ന് അദ്ദേഹം ഡെയ്‍ലി സ്റ്റാറിനോട് സംസാരിക്കവെ പറഞ്ഞു. മിഡിൽ ഈസ്റ്റിലും റഷ്യയിലും വർദ്ധിച്ചുവരുന്ന യുദ്ധ സംഘർഷങ്ങള്‍ ഇതിന്‍റെ സൂചകങ്ങളാണെന്നായിരുന്നു ആതോസ് പറഞ്ഞത്. 

എന്നാല്‍, മൂന്നാം ലോക മഹായുദ്ധം മുന്‍ ലോക മഹായുദ്ധങ്ങളെ പോലെ ഭൂമിക്ക് മുകളിലെ യുദ്ധം മാത്രമായിരിക്കില്ലെന്നും അത് പ്രധാനമായും സാങ്കേതിക വിദ്യയെ കൂടി അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അത് മനുഷ്യര്‍ തമ്മിലുള്ള യുദ്ധം മാത്രമായിരിക്കില്ല, മറിച്ച് യന്ത്രങ്ങളുടെ യുദ്ധമായിരിക്കും  എന്നാണ് ആതോസ് അഭിപ്രായപ്പെട്ടത്. 

റഷ്യ, യുക്രൈനെതിരെ പുതിയ തലത്തിലുള്ള ആക്രമണങ്ങളിലേക്ക് കടന്നു. ഡിനിപ്രോ നഗരത്തിന് നേരെ ഒറെഷ്നിക് സൂപ്പർസോണിക് മിസൈലുകാളാണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. അതേസമയം തങ്ങള്‍ സ്വയം സംരിക്കാന്‍ തയ്യാറാണെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്ഥാവന. ഇത് യുദ്ധത്തിലേക്ക് പുതിയ സാങ്കേതിക ഉപകരണങ്ങളുുടെ വരവ് കൂട്ടുകയും യുദ്ധം കടുപ്പിക്കുകയും ചെയ്യുമെന്നും ആതോസ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ യുദ്ധം ഓണ്‍ലൈനികളിലാകും കൂടുതലും പ്രതിഫലിക്കുക. 2024 ന്‍റെ അവസാനത്തോടെ മനുഷ്യര്‍, ടെക്നോളജിയുടെ യുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

16 -ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങള്‍ ഏതാണ്ടെല്ലാം അശുഭകരമായ കാര്യങ്ങളായിരുന്നു. ഇതിന് സമാനമാണ് ആതോസിന്‍റെ പ്രവചനങ്ങളും. ഈ സമാനതകള്‍ കാരണം ജീവിക്കുന്ന നോസ്ട്രഡാമസ് എന്നാണ് ആതോസ് സലോമി അറിയപ്പെടുന്നത്. അതേസമയം നോസ്ട്രഡാമസ് 2025 ല്‍ ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടിയും യുകെയില്‍ പ്ലേഗ് രോഗവ്യാപനവും പ്രവചിച്ചിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകൾ പറയുന്നു.