കാൽഗറിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടി ഇരുന്ന എസ് യു വി ഉൾപ്പെടെയാണ് തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാത്രി ലേക്ക് മക്കെൻസിയിലായിരുന്നു സംഭവം.കുട്ടിയുടെ അച്ഛൻ വീട്ടിലേക്ക് കയറിയപ്പോഴായിരുന്നു കാറിലിരുന്ന കുട്ടിയെയും കൊണ്ട് ഒരു യുവതി കാറോടിച്ച് പോയത്. പിന്നിട് മോഷ്ടിച്ച സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ സൺഡാൻസിലുള്ള സൺ ഹാർബർ റോഡ് എസ്ഇയിൽ വാഹനം പൊലീസ് ഉദ്ദേഗസ്ഥർ കണ്ടെത്തി. പെൺകുട്ടിക്ക് പരിക്കുകൾ ഒന്നും ഇല്ല.
മോഷ്ടിച്ച എസ്‌യുവി ഉപേക്ഷിച്ച് പ്രതി മറ്റൊരു വാഹനത്തിൽ കയറി പോയെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ തിങ്കളാഴ്‌ച രാത്രി 8:45 നും 9 മണിക്കും ഇടയിലുള്ള ഡാഷ്‌ക്യാം ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉള്ളവർ അത് കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയുന്നവർ 403-266-1234 എന്ന നമ്പറിലോ ക്രൈംസ്റ്റോപ്പേഴ്‌സിനെയോ വിളിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു