ആല്‍ബെര്‍ട്ടയില്‍ മൂന്ന് പുതിയ വാള്‍മാര്‍ട്ട് സൂപ്പര്‍സെന്ററുകള്‍ തുറക്കുമെന്ന് വാള്‍മാര്‍ട്ട് കാനഡ. കാല്‍ഗറിയിലാണ് പുതിയ ലൊക്കേഷന്‍. 2026 നും 2027 നും ഇടയിലാണ് സൂപ്പര്‍സെന്ററുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറക്കുക. ഏകദേശം 14,000 ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന കാൽഗറിയിലെ വാൾമാർട്ട് സൂപ്പർസെൻറർ കാൽഗറിയിലെ Glenmore Trail SW നും Tsuut’ina Parkway ഇടയിലായിരിക്കും തുറക്കുക.
പുതിയ വാള്‍മാര്‍ട്ട് സൂപ്പര്‍സെന്ററുകള്‍ തുറക്കുന്നതിനും പ്രവിശ്യയിലെ അധിക സ്റ്റോറുകള്‍ നവീകരിക്കുന്നതിനുമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആല്‍ബെര്‍ട്ടയില്‍ ഏകദേശം 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി വാള്‍മാര്‍ട്ട് കാനഡ അറിയിച്ചു. ആല്‍ബെര്‍ട്ടയില്‍ നിലവിലുള്ള സെന്ററിന്റെ 60 ശതമാനവും 2017 മുതല്‍ നവീകരിച്ചതായി കമ്പനി വ്യക്തമാക്കി. മാറ്റിസ്ഥാപിച്ച ഫോര്‍ട്ട് മക്മറെ സ്‌റ്റോര്‍ ഫുള്‍ സൂപ്പര്‍സെന്റര്‍ ആയിരിക്കും. പിക്കപ്പ്, ഡെലിവറി എന്നിവയിലൂടെ ഉപഭോക്താക്കളെ സേവിക്കാനുള്ള ഗണ്യമായ വിപുലീകരണ ശേഷിയും വാഗ്ദാനം ചെയ്യുന്നു.