ലോകമെമ്പാടുമുള്ള ട്രാന്‍സിറ്റുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍ കാനഡയിലും അമേരിക്കയിലുമായി രണ്ടാമത്തെ ഏറ്റവും മോശം ട്രാന്‍സിറ്റ് ടൊറന്റോ ട്രാന്‍സിറ്റാണെന്ന് കണ്ടെത്തല്‍. ഒന്നാമത് വാന്‍കുവറാണ്. 17 രാജ്യങ്ങളിലെ 50 ഓളം നഗരങ്ങളിലെ ട്രാന്‍സിറ്റുകളെക്കുറിച്ച് പഠിച്ച് കമ്മ്യൂട്ടര്‍ ആപ്പ് മൂവിറ്റാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. യാത്രാ സമയം, കാത്തിരിപ്പ് സമയം, ട്രാന്‍സിറ്റ് ഇംപ്രൂവ്‌മെന്റ് ഫാക്ടര്‍ എന്നിവ വിശകലനം ചെയ്താണ് പഠനം തയാറാക്കിയിരിക്കുന്നത്. ടൊറന്റോയിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍ യാത്രയ്ക്കായി ശരാശരി 55 മിനിറ്റ് ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഒരു യാത്രക്കാരന്‍ ട്രാന്‍സിറ്റ് റൈഡിനായി ഒരു വര്‍ഷവും ഏഴ് മാസവും ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, വാന്‍കുവര്‍ നിവാസികള്‍ യാത്രയ്ക്കായി ശരാശരി 60 മിനിറ്റ് ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര മെക്‌സിക്കോ സിറ്റിയിലെ ട്രാന്‍സിറ്റിലേതാണ്. 42 മിനിറ്റ് സമയം മാത്രം എടുക്കുന്ന വെനീസാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുന്ന ട്രാന്‍സിറ്റ്. കാത്തിരിപ്പ് സമയത്തിന്റെ കാര്യത്തില്‍ ടൊറന്റോ, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ചിക്കാഗോ എന്നിവടങ്ങളെല്ലാം ഒരേ സ്ഥാനത്താണ്. ഇവിടങ്ങളിലെല്ലാം 14 മിനിറ്റാണ് കാത്തിരിപ്പ് സമയം.