ഗ്വാള്‍ഫില്‍ വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പെണ്‍കുട്ടിയെ ആലിംഗനം ചെയ്ത യുവതിയുടെ സ്വര്‍ണ നെക്‌ലൈസ് മോഷ്ടിച്ചു;  പകരം വ്യാജ മാല വെച്ചു 

By: 600002 On: Dec 11, 2024, 8:24 AM

 

 

ഗ്വാള്‍ഫില്‍ കാറിലെത്തിയ പെണ്‍കുട്ടിയ്ക്ക് വഴി പറഞ്ഞുകൊടുക്കുന്നതിനിടെ സ്ത്രീയ്ക്ക് സ്വര്‍ണ നെക്‌ലൈസ് നഷ്ടമായി. മോഷണം പോയ നെക്‌ലൈസിന് പകരം മോഷ്ടാക്കള്‍ വ്യാജ നെക്‌ലൈസ് തിരികെ വെച്ചതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വില്ലോ വെസ്റ്റ് മാളിന് സമീപമാണ് സംഭവം നടന്നത്. മാളില്‍ നിന്നും ഇറങ്ങിയ യുവതി സാധനങ്ങള്‍ വാഹനത്തിലേക്ക് വെക്കുന്നതിനിടെ കറുത്ത നിറമുള്ള  എസ് യുവി കാര്‍ യുവതിയുടെ അടുത്ത്് വന്ന് നിര്‍ത്തുകയായിരുന്നു. 

കാറില്‍ നിന്നും 12 വയസ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി യുവതിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുനല്‍കി പെണ്‍കുട്ടി തന്നെ ആലിംഗനം ചെയ്തപ്പോഴാണ് നെക്‌ലൈസ് നഷ്ടമായതെന്ന് യുവതി പറയുന്നു. കാര്‍ നീങ്ങിയതിന് ശേഷമാണ് സ്വര്‍ണ നെക്‌ലൈസ് നഷ്ടമായെന്നും പകരം വ്യാജ നെക്‌ലൈസാണെന്ന് യുവതി തിരിച്ചറിഞ്ഞതെന്നും പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന ബ്രൗണ്‍ നിറത്തോടുകൂടിയ പുരുഷനായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് യുവതി പറഞ്ഞതായി പോലീസ് പറഞ്ഞു. കാറില്‍ വേറെയും രണ്ട് കുട്ടികള്‍ കൂടിയുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ 519-824-1212 എന്ന നമ്പറില്‍ വിവരം അറിയിക്കാന്‍ പോലീസ് അറിയിച്ചു.