വൻ തോതിൽ കുറഞ്ഞ താല്ക്കാലിക തൊഴിലാളികളെ എത്തിച്ച ആർബെർട്ട സ്വദേശിനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കനേഡിയൻ തൊഴിൽ മന്ത്രാലയം

By: 600110 On: Nov 30, 2024, 1:01 PM

കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കുന്നതിനായി അനേകം താല്കാലിക വിദേശ തൊഴിലാളികളെ കൊണ്ടു വരുന്നതിൽ ഏർപ്പെട്ടിരുന്ന ആർബെർട്ട സ്വദേശിനിയെ തെരഞ്ഞ് തൊഴിൽ മന്ത്രാലയം. കാനഡയിലുടനീളമുള്ള കനേഡിയൻ ടയർ സ്റ്റോറുകളിൽ തൊഴിലെടുക്കുന്നതിനായാണ് ഇവർ വിദേശ തൊഴിലാളികളെ കൊണ്ടു വന്നത്. 

എഡ്മൻ്റണടുത്ത് സെൻ്റ് ആൽബർട്ടിൽ റിക്രൂട്ടിങ് ഏജൻസിയും ഇമിഗ്രേഷൻ കൺസൾട്ടിങ് ഏജൻസിയും നടത്തുന്ന അലിസൺ ജോൺസ് എന്ന വനിതക്കെതിരെയാണ് ആന്വേഷണം. കനേഡിയൻ ടയർ, ടിം ഹോർടൻ ശൃംഖലകൾക്ക് കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ എത്തിക്കുന്നയാളാണ് അലിസൺ ജോൺസ്. ഇവരുമായി ഇടപാടുകൾ നടത്തിയൊരു സ്ഥാപനത്തിൻ്റെ ഉടമയക്കെതിരെയും പരാതികൾ ഉയർന്നിട്ടുണ്ട്. തൊഴിലാളികളോട് മോശമായി പെരുമാറിയതിനാണ് ഇത്. ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാമിലെ(TFWP) വ്യവസ്ഥകൾ ലംഘിച്ച് കൂലി വെട്ടിക്കുറച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കൊവിഡിനെ തുടർന്നുള്ള തൊഴിൽ ക്ഷാമം പരിഹരിക്കാൻ നടപ്പാക്കിയ നയങ്ങളുടെ ഭാഗമായി  TFWP പെർമിറ്റിൽ കാനഡയിൽ എത്തുന്നവരുടെ എണ്ണം അടുത്ത കാലത്ത് വളരെയധികം വർദ്ധിച്ചിട്ടുണ്ട്.