75 സെന്റീമീറ്ററിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ കനത്ത മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് 

By: 600002 On: Nov 30, 2024, 10:04 AM

 

 

വാരാന്ത്യത്തില്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയുടെ ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. ചില പ്രദേശങ്ങളില്‍ 75 സെന്റീമീറ്ററിലധികം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി ഏജന്‍സി അറിയിച്ചു. ബ്രേസ്ബ്രിഡ്ജ്, ഹാലിബര്‍ട്ടണ്‍, ഓവന്‍ സൗണ്ട്, ഹണ്ട്‌സ് വില്ലെ, പാരി സൗണ്ട് എന്നിവയുള്‍പ്പെടെയുള്ള കോട്ടേജ് കണ്‍ട്രികളില്‍ കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. 

മഞ്ഞുവീഴ്ച കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്നും തെളിഞ്ഞ ആകാശത്തില്‍ നിന്ന് കനത്ത മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയിലേക്ക് പെട്ടെന്ന് മാറുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം ചില സമയങ്ങളില്‍ വിസിബിളിറ്റി പൂജ്യം വരെയാകാനുള്ള സാധ്യതയുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.