പി പി ചെറിയാൻ ഡാളസ്
ന്യൂയോർക് / ന്യൂഡൽഹി:കഴിഞ്ഞ വർഷം 41,000-ത്തിലധികം ഇന്ത്യക്കാർ അമേരിക്കയിൽ അഭയം തേടിയതായും , മുൻവർഷത്തെ അപേക്ഷിച്ച് 855% വർദ്ധനവാണിതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാർലമെൻ്റിനെ അറിയിച്ചു.
ഇന്ത്യൻ അഭയാർഥികൾ “വ്യക്തിപരമായ നേട്ടങ്ങൾ”ക്കായി രാജ്യത്തെയും സമൂഹത്തെയും “അപമാനിക്കുന്ന”തായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറയുന്നു
ഗുജറാത്തിൽ നിന്നാണ് പകുതിയോളം അഭയാർഥികൾ വരുന്നതെന്നു വെളിപ്പെടുത്തുന്ന ഡാറ്റയെ തുടർന്നാണ് ഈ പ്രസ്താവന. 2023 സാമ്പത്തിക വർഷത്തിൽ, 5,340 ഇന്ത്യക്കാർക്ക് അഭയം ലഭിച്ചു,
ഒക്ടോബറിൽ പുറത്തിറക്കിയ യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ 2023 ലെ അസൈലീസ് വാർഷിക ഫ്ലോ റിപ്പോർട്ട് അനുസരിച്ച്, 2022 ൽ 41,030 ഇന്ത്യൻ പൗരന്മാർ അഭയം തേടി. രാജ്യം, പരാതികൾ പരിഹരിക്കുന്നതിന് നിയമപരമായ വഴികൾ നൽകുന്നു, എന്നാൽ അഭയാർത്ഥികളാണെന്ന് അവകാശപ്പെട്ടു വിദേശ സംരക്ഷണം തേടുമ്പോൾ രാജ്യത്തിൻ്റെ പ്രശസ്തിയാണ് തകർക്കപ്പെടുന്നത്