ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ കാനഡയിൽ ഓർഗാനിക് കാരറ്റുകളെ വിപണിയിൽ നിന്ന് തിരിച്ചു വിളിക്കുന്നു. E. coli O121 ബാക്ടീരിയ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രിംവേ ഫാംസ് , യുഎസിലെയും കാനഡയിലെയും പ്യൂർട്ടോ റിക്കോയിലെയും റീട്ടെയിൽ വിതരണ കേന്ദ്രങ്ങളിലേക്ക് നേരിട്ട് കയറ്റി അയച്ച പല ബ്രാൻഡുകളിലും വലിപ്പത്തിലുമുള്ള ക്യാരറ്റുകളും ബേബി ക്യാരറ്റുകളുമാണ് തിരിച്ചു വിളിച്ചത്.
തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നങ്ങളാണോ തങ്ങളുടെ പക്കലുള്ളതെന്ന് ഉൽപ്പന്നത്തിൻ്റെ ബ്രാൻഡ്, പേര്,വലിപ്പം, കോഡ് എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉപഭോക്താക്കളോടെ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ജനങ്ങളോട് നിർദ്ദേശിച്ചു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്ന ബേബി കാരറ്റ് കഴിച്ച് അമേരിക്കയിൽ ഒരു മരണം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 39 പേർ വൈദ്യസഹായവും തേടിയിരുന്നു. 15 പേർ നിലവിൽ ചികിത്സയിലാണ്. E.coli O121 സാന്നിധ്യമുള്ള ഭക്ഷണം കേടായതായി കാണപ്പെടുകയോ ദുർഗന്ധമുണ്ടാക്കുകയോ ചെയ്യില്ല, പക്ഷേ ആരോഗ്യത്തിന് അത് വെല്ലുവിളി ആയേക്കാം എന്ന് അധികൃതർ മുന്നിയിപ്പ് നൽകുന്നു. ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. അതേ സമയം കാനഡയിൽ ഇത് വരെ ഇകോളി സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു