കനേഡിയന്‍ പൗരന്മാര്‍ക്ക് ഡിജിറ്റല്‍ നോമാഡ് വിസ വാഗ്ദാനം ചെയ്യുന്ന അഞ്ച് രാജ്യങ്ങള്‍ 

By: 600002 On: Nov 29, 2024, 11:49 AM

 

 

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം അവിടങ്ങളില്‍ ജോലി ചെയ്യാനും വരുമാനം ഉണ്ടാക്കാനുമുള്ള അവസരങ്ങളും സാധ്യതകളും ഏറെയാണ്. അതിന് സഹായകമായ നൊമാഡ് വിസ ഇന്ന് പല രാജ്യങ്ങളും നല്‍കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് നിയമപരമായി ജോലി ചെയ്യാനും വരുമാനം നേടാനും അനുവാദം നല്‍കുന്ന വിസയാണിത്. ഇത്തരത്തില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഡിജിറ്റല്‍ നോമാഡ് വിസകള്‍ നല്‍കുന്ന അഞ്ച് രാജ്യങ്ങളേതൊക്കെയെന്ന് നോക്കാം. 

. ജപ്പാന്‍- ഏപ്രിലിലാണ് ജപ്പാന്‍ ഡിജിറ്റല്‍ നോമാഡ് വിസ ആരംഭിച്ചത്. കനേഡിയന്‍ പൗരന്മാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും കുട്ടികള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് 10 ദശലക്ഷം യുവാന്‍(92,500 കനേഡിയന്‍ ഡോളര്‍) വാര്‍ഷിക വരുമാനം ആവശ്യമാണ്. 

. ഇറ്റലി- ഏപ്രിലിലാണ് ഡിജിറ്റല്‍ നോമാഡ് വിസ ആരംഭിച്ചത്. ഉയര്‍ന്ന തലത്തില്‍ സാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 28,000 യൂറോ(41,000 കനേഡിയന്‍ ഡോളര്‍) വാര്‍ഷിക വരുമാനം ഉണ്ടായിരിക്കണം. 

. തുര്‍ക്കി- ഏപ്രിലില്‍ പ്രീ-ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമായ ഡിജിറ്റല്‍ നോമാഡ് ഗോ ടര്‍ക്കിയെ(Digital Nomad GoTürkiye) അവതരിപ്പിച്ചു. വിസയ്ക്ക് യോഗ്യത നേടുന്നതിന് 21 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള കനേഡിയന്‍ പൗരനായിരിക്കണം. കൂടാതെ കുറഞ്ഞത് 50,400 കനേഡിയന്‍ ഡോളര്‍ വാര്‍ഷിക ശമ്പളം ഉണ്ടായിരിക്കണം. 

. പോര്‍ച്ചുഗല്‍- യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് ഇത്തരത്തിലുള്ള വിസ വാഗ്ദാനം ചെയ്യുന്നു. ഈ വിസ രാജ്യത്ത് ഒരു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു. ഇത് പുതുക്കാനുള്ള ഓപ്ഷനുമുണ്ട്്. പ്രതിവര്‍ഷം 9,870 യൂറോ(14,600 ഡോളര്‍) സമ്പാദിക്കുന്നവരായിരിക്കണം.

. സ്‌പെയിന്‍- സംരംഭകത്വവും വിദേശ നിക്ഷേപവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിലാണ് സ്‌പെയിന്‍ ഡിജിറ്റല്‍ നോമാഡ് വിസ ആരംഭിച്ചത്. ഒരു വര്‍ഷത്തേക്കാണ് കാലാവധി. അഞ്ച് വര്‍ഷം വരെ പുതുക്കാനുള്ള അവസരവുമുണ്ട്.