സസ്‌ക്കാറ്റൂണില്‍ അതിശൈത്യ മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Nov 29, 2024, 9:53 AM

 


സസ്‌ക്കാറ്റൂണ്‍ ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ സസ്‌ക്കാച്ചെവനിലെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച എണ്‍വയോണ്‍മെന്റ് കാനഡ അതിശൈത്യ മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെ വരെയും -40 ഡിഗ്രി സെല്‍ഷ്യസിനടുത്തുള്ള തണുത്തകാറ്റ് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ ഏജന്‍സി പറയുന്നു. റാഡിസണ്‍, ബോര്‍ഡന്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രേറ്റ് ബെന്‍ഡ് റൂറല്‍ മുനിസിപ്പാലിറ്റി, വാള്‍ഡെം, ഹെപ്‌ബേണ്‍, ലെയര്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ലെയര്‍ഡ് റൂറല്‍ മുനിസിപ്പാലിറ്റി, കോര്‍മാന്‍ റൂറല്‍ മുനിസിപ്പാലിറ്റി, ആം റിവര്‍ മുനിസിപ്പാലിറ്റി എന്നിവടങ്ങളില്‍ മുന്നറിയിപ്പ് നിലവിലുണ്ട്. വെള്ളിയാഴ്ച പകലും താപനില വളരെയധികം കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അതിശൈത്യ കാലത്ത് ആരോഗ്യം ശ്രദ്ധിക്കണമെന്നും അപകടസാധ്യതയുണ്ടെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കുന്നു. കഠിനമായ തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ കാലാവസ്ഥാ നിരീക്ഷകരുടെ അലേര്‍ട്ടുകളും പ്രവചനകളും നിരീക്ഷിക്കാനും നിര്‍ദ്ദേശിക്കുന്നു.