കാനഡ പോസ്റ്റും പണിമുടക്കുന്ന തൊഴിലാളികളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചകളില്‍ സഹായിക്കാന്‍ പ്രത്യേക ഫെഡറല്‍ മധ്യസ്ഥനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗവും തമ്മില്‍ നിര്‍ണായക വിഷയങ്ങളില്‍ വളരെ അകലെയാണ് ചൂണ്ടിക്കാട്ടി മധ്യസ്ഥന്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി ഫെഡറല്‍ ലേബര്‍ മിനിസ്റ്റര്‍ സ്റ്റീവന്‍ മക്കിനോണ്‍ പ്രസ്താവനയില്‍ അറിയിച്ചു.
നിരവധി ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, ഈ സമയത്ത് മധ്യസ്ഥത വിജയിക്കുന്നതിനുള്ള നിര്‍ണായക വിഷയങ്ങളില്‍ ഇരുവിഭാഗവും ഇപ്പോഴും അകലെയാണെന്നാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചാലുടന്‍ പ്രത്യേക മധ്യസ്ഥന്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുമെന്നും മക്കിനോണ്‍ കൂട്ടിച്ചേര്‍ത്തു.