ബീസിയുടെ വടക്കന്‍ തീരത്ത് വിന്റര്‍ സ്‌റ്റോം വാണിംഗ്; 50  സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത 

By: 600002 On: Nov 28, 2024, 9:32 AM

 

 

വ്യാഴാഴ്ച രാത്രിയോടെ 50 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് കൊളംബിയയുടെ വടക്കന്‍ തീരത്ത് എണ്‍വയോണ്‍മെന്റ് കാനഡ വിന്റര്‍ സ്‌റ്റോം മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദം ബീസിയുടെ വടക്കന്‍ തീരത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കുമെന്ന് ഏജന്‍സി അറിയിച്ചു. പ്രദേശത്ത് ഏകദേശം 15 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. പ്രവിശ്യയുടെ നോര്‍ത്തേണ്‍, സെന്‍ട്രല്‍ ഇന്റീരിയര്‍ മേഖലകളില്‍ 15 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

കനത്ത മഞ്ഞുവീഴ്ചയില്‍ ദൂരക്കാഴ്ച കുറയുമെന്നും റോഡിന്റെ അവസ്ഥ വ്യത്യാസപ്പെടുമെന്നും ഡ്രൈവര്‍മാര്‍ ജാഗ്രത ലപാലിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.