ചൊവ്വാഴ്ച നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിജയം കൊയ്ത് ടിം ഹൂസ്റ്റണിന്റെ പ്രോഗ്രസീവ് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രവിശ്യയില്‍ ഭൂരിപക്ഷത്തിനാവശ്യമായ 28 സീറ്റുകള്‍ നേടിയാണ് പിസി അധികാരം ഉറപ്പിച്ചത്. അതേസമയം, എന്‍ഡിപി പ്രതിപക്ഷമായി തുടരും.
ടോറികള്‍ 41 സീറ്റുകളില്‍ ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ലിബറലുകള്‍ മൂന്ന് റൈഡിംഗുകളില്‍ മുന്നിലാണ്. എന്‍ഡിപി 9 റൈഡിംഗുകളിലാണ് ലീഡ് ചെയ്യുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 ഓഗസ്റ്റില്‍ ഹൂസ്റ്റണിന്റെ നേതൃത്വത്തിലാണ് പ്രോഗ്രസീവ് കണ്‍സെര്‍വേറ്റീവ് പാര്‍ട്ടി നോവ സ്‌കോഷ്യയില്‍ അധികാരത്തിലെത്തുന്നത്. നിയമസഭ പിരിച്ചുവിടുമ്പോള്‍ പിസിക്ക് 34 സീറ്റുകളും ലിബറലുകള്‍ക്ക് 14 സീറ്റുകളും എന്‍ഡിപി ആറ് സീറ്റുകളും ഒരു സ്വതന്ത്രനുമുണ്ടായിരുന്നു.