കോളിവുഡിൽ തുടർച്ചയായ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ വെട്രിമാരൻ ഒരുക്കുന്ന വിടുതലൈ പാർട്ട് 2ന്റെ ട്രെയിലർ റിലീസായി. അധ:സ്ഥിതർക്ക് വേണ്ടി പോരാടുന്ന നേതാവായി വിജയ് സേതുപതി തിളങ്ങുന്ന ചിത്രത്തിൽ സൂര്യയും ഗംഭീര പ്രകടവുമായി ഒപ്പമുണ്ടാകുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. കൂടാതെ മഞ്ജു വാര്യരുടെ ശക്തയായ സ്ത്രീ കഥാപാത്രമാകുമിതെന്നും സൂചനയുണ്ട്.
ചെന്നൈയിൽ ഇളയരാജ, വിജയ് സേതുപതി, വെട്രിമാരൻ,സൂരി, പീറ്റർ ഹെയ്ൻ തുടങ്ങി സിനിമയിലെ താരങ്ങളും മറ്റു വിശിഷ്ട അതിഥികളും ചേർന്ന താര സമ്പന്നമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തത്. ചിത്രം, 2024 ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.