പുതിയ വര്‍ഷത്തില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് വെസ്റ്റ്‌ജെറ്റും എയര്‍കാനഡയും രംഗത്തെത്തുന്നത്. ബ്ലാക്ക് ഫ്രൈഡേയുടെ ഭാഗമായി എയര്‍ലൈനുകള്‍ ലോകമെമ്പാടും യാത്ര ചെയ്യാന്‍ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2024 ഡിസംബര്‍ 6 നും 2025 ജൂണ്‍ 15 നും ഇടയില്‍ 180 ല്‍ അധികം ഡെസ്റ്റിനേഷനുകളില്‍ എയര്‍ കാനഡ വിമാനങ്ങളില്‍ യാത്ര ചെയ്താല്‍ പണവും എയ്‌റോപ്ലാന്‍ പോയിന്റുകളും ലാഭിക്കാം. ഉദാഹരണത്തിന് ഈ പ്ലാന്‍ പ്രയോജനപ്പെടുത്തിയാല്‍ വാന്‍കുവറില്‍ നിന്ന് കാല്‍ഗറിയിലേക്കുള്ള ഫ്‌ളൈറ്റ് വണ്‍-വേ ടിക്കറ്റ് നിരക്ക് 79 ഡോളറാണ്.
ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവടങ്ങളില്‍ നിന്ന് മെക്‌സിക്കോയിലേക്കും കരീബിയയിലേക്കും വണ്‍വേ ടിക്കറ്റ് നിരക്ക് 300 ഡോളറില്‍ താഴെയുള്ള ഫ്‌ളൈറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എയ്‌റോപ്ലാന്‍ അംഗമാണെങ്കില്‍ അവധിക്കാല പാക്കേജ് ക്യാഷായി ബുക്ക് ചെയ്യുന്നതിലൂടെ 75 മില്യണ്‍ ബോണസ് പോയിന്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ കാനഡ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സീസണിലെ ഏറ്റവും വലിയ വില്‍പ്പന എന്ന വിശേഷണത്തോടെയാണ് വെസ്റ്റ്‌ജെറ്റ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. 2024 നവംബര്‍ 25 നും 2025 ജൂണ്‍ 30 നും ഇടയിലുള്ള ഫ്‌ളൈറ്റുകളില്‍ ബ്ലാക്ക്ഔട്ട് തീയതികളില്ലാതെ സേവിംഗ്‌സ് വാഗ്ദാനം ചെയ്യുന്നു. അള്‍ട്രാബേസിക്, ഇക്കണോമിക്, പ്രീമിയം, ബിസിനസ് നിരക്കുകള്‍ എന്നിവയ്ക്ക് ഈ കരാര്‍ ബാധകമാണ്. കാരിയറിന് 149 ഡോളര്‍, 129 ഡോളര്‍ എന്നിവയില്‍ താഴെയുള്ള വണ്‍-വേ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകള്‍ വില്‍പ്പനയ്ക്കുണ്ട്. ഉദാഹരണത്തിന് വാന്‍കുവറില്‍ നിന്ന് കാലിഫോര്‍ണിയയിലെ പാം സ്പ്രിംഗ്‌സിലേക്കുള്ള ക്രിസ്മസ് യാത്രയ്ക്ക് 149 ഡോളര്‍ മാത്രമേ ചെലവാകുന്നുള്ളൂ. 99 ഡോളറില്‍ താഴെയുള്ള ടിക്കറ്റ് നിരക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ടൊറന്റോയില്‍ നിന്നും മോണ്‍ട്രിയലിലേക്ക് 79 ഡോളര്‍ മാത്രമാണ് വണ്‍-വേ ടിക്കറ്റ് നിരക്ക്. കൂടുതല്‍ അറിയാന്‍ വെസ്റ്റ്‌ജെറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.