ആല്‍ബെര്‍ട്ട പുതിയ ഓട്ടോ ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് ആരംഭിച്ചു

By: 600002 On: Nov 26, 2024, 9:52 AM

 


ഓട്ടോ ഇന്‍ഷുറന്‍സ് മേഖലയില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആല്‍ബെര്‍ട്ട പുതിയ ഓട്ടോ ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് ആരംഭിച്ചു. ഓട്ടോ ഇന്‍ഷുറന്‍സില്‍ നിരക്ക് വര്‍ധനയും നോ-ഫാള്‍ട്ട് ക്ലെയിം മോഡലിലേക്ക് മാറുന്നതും ഉള്‍പ്പെടെയുള്ള പ്രധാന മാറ്റങ്ങളാണ് പ്രവിശ്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പുതിയ ഓട്ടോ ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ എങ്ങനെ മികച്ച മെഡിക്കല്‍ സപ്പോര്‍ട്ട് ബെനിഫിറ്റ് നല്‍കുമെന്നും വേഗത്തിലും കാര്യക്ഷമവുമായ ഇന്‍കം സപ്പോര്‍ട്ട് ബെനിഫിറ്റ് ലഭ്യമാക്കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് വിശദീകരിക്കുന്നതില്‍ വെബ്‌സൈറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ അറിയാനും പുതിയ വെബ്‌സൈറ്റ് പരിചയപ്പെടാനും https://care-first.alberta.ca/  എന്ന ലിങ്ക് സന്ദര്‍ശിക്കുക.