വൈറ്റമിൻ സി യുടെ കുറവ് മൂലമുണ്ടാകുന്ന സ്കർവി രോഗം കാനഡയിൽ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമായിട്ടില്ലെന്ന് റിപ്പോർട്ട് .സസ്‌കാച്ചെവാനിൽ 27 കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത് . അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ് .
ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരിൽ രോഗത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. മുൻകരുതലിലൂടെ രോഗം തടയാനാകും. ഒപ്പം രോഗം വന്നവരിൽ ചികിത്സിച്ച് ഭേദമാക്കാനും കഴിയും. എന്നാൽ ശരിയായ പോഷകാഹാരം കൂടാതെ, ഒരു വ്യക്തിക്ക് സ്കർവി ഉണ്ടാകാം. ചതവ്, മോണരോഗം, പല്ല് പൊഴിയൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചില ഘട്ടങ്ങളിൽ മരണം പോലും സംഭവിച്ചേക്കാം. പച്ചക്കറികൾ, പഴങ്ങൾ, മാംസം എന്നിവ അടങ്ങിയ ഭക്ഷണക്രമം പാലിക്കുന്നവരിൽ ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇവയെല്ലാം വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സുകളാണെന്ന് ഇൻ്റേണൽ മെഡിസിൻ, മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ജോൺ നിയറി പറഞ്ഞു.