2026 ഫുട്‌ബോള്‍ ലോകകപ്പ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി ഫിഫ 

By: 600002 On: Nov 23, 2024, 12:37 PM

 


അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ  ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കാനഡയില്‍ ടൊറന്റോ, വാന്‍കുവര്‍ എന്നീ നഗരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലെ 14 നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഭക്ഷണവും പാനീയവും ഉള്‍പ്പെടുന്ന പ്രീമിയം സീറ്റിംഗ് വാഗ്ദാനം ചെയ്യുന്ന ടിക്കറ്റ് ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്ത് തുടങ്ങാമെന്ന് ഫിഫ അറിയിച്ചു. ഒരാള്‍ക്ക് 700 കനേഡിയന്‍ ഡോളറാണ് ഡെപ്പോസിറ്റ് കോസ്റ്റ്. ഇത് പൂര്‍ണമായും റീഫണ്ട് ചെയ്യാവുന്നതാണ്. ജനറല്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നും വ്യത്യസ്തമാണ് ഈ ബുക്കിംഗ്. ജനറല്‍ ടിക്കറ്റ് വില്‍പ്പന അടുത്ത വര്‍ഷം ലോട്ടറി വഴി ആരംഭിക്കുമെന്നാണ് സൂചന. ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് FIFA.com വഴി രജിസ്റ്റര്‍ ചെയ്യാം. 

മത്സരിക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യ ലോകകപ്പാണിത്. 2026 ജൂണ്‍ 11 ന് മത്സരം തുടങ്ങും. ആദ്യ മത്സരം 12 ന് ലോസ് ആഞ്ചലിസിലും കാനഡയിലെ മത്സരം 12 ന് ടൊറന്റോയിലുമായിരിക്കും.