ലോകത്തിന് തല പെരുക്കുന്ന ആശങ്ക; ഭൂമിയുടെ കാന്തിക ഉത്തരധ്രുവം അതിവേഗം സൈബീരിയയിലേക്ക് നീങ്ങുന്നു

By: 600007 On: Nov 23, 2024, 11:13 AM

 

ലണ്ടന്‍: ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ ചലന വേഗത അപകടകരമായ തോതില്‍ വർധിക്കുന്നതായി പഠനം. ഇതേ രീതിയില്‍ വേഗത തുടര്‍ന്നാല്‍ അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം (Magnetic North Pole) 660 കിലോമീറ്റർ കൂടി നീങ്ങും. കാന്തിക ഉത്തരധ്രുവം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോമീറ്റർ ഇതിനകം നീങ്ങിയിട്ടുണ്ട് എന്നാണ് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ അനുമാനം.  

കാന്തിക ഉത്തരധ്രുവം കാനഡയുടെ ഭാഗത്ത് നിന്ന് മാറി സൈബീരിയക്ക് നേരെയാണ് ഇപ്പോൾ നീങ്ങുന്നത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെ (ബിജിഎസ്) ശാസ്ത്രജ്ഞരുടെ നിരീക്ഷണം അനുസരിച്ച് 2040-ഓടെ എല്ലാ കോമ്പസുകളുടെയും യഥാർഥ വടക്ക് കൂടുതല്‍ കിഴക്കോട്ട് തിരിയാനാണ് സാധ്യത. ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം കാന്തിക ധ്രുവങ്ങളുടെ സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. 

ഭൗമശാസ്ത്രപരമായ ഉത്തരധ്രുവം (Geographic North Pole) സ്ഥായിയാണെങ്കില്‍ കാന്തിക ഉത്തരധ്രുവം നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ ചലിച്ചിരുന്ന കാന്തിക ഉത്തരധ്രുവമാണ് 1990നും 2005നും ഇടയില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തിലേക്ക് മാറിയത്. ഇത് കാലാവസ്ഥയിലും സാങ്കേതികരംഗത്തും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്ന മാറ്റമാണ്