പുതുക്കിയ ബജറ്റ് ഭേദഗതികള്‍ പാസാക്കി കാല്‍ഗറി സിറ്റി കൗണ്‍സില്‍. വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 9-6 വോട്ടുകള്‍ക്കാണ് ഭേദഗതികള്‍ പാസായത്. പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന നിശ്ചയിച്ച 3.6 ശതമാനത്തില്‍ തന്നെ തുടരുമെന്നതാണ് പുതുക്കിയ ബജറ്റിലെ പ്രധാന തീരുമാനം. തങ്ങളുടെ ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍പ്പിടം, ഗതാഗതം, പൊതുസുരക്ഷ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് കാല്‍ഗറി ജനത ആവശ്യപ്പെട്ടതനുസരിച്ചാണ് ഭേദഗതികള്‍ വരുത്തിയിരിക്കുന്നതെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡേവിഡ് ഡക്ക്‌വര്‍ത്ത് പ്രസ്താവനയില്‍ പറഞ്ഞു.
പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന കൂടുതല്‍ വെട്ടികുറയ്ക്കുന്നത് ജനങ്ങള്‍ക്കുള്ള സുപ്രധാന സേവനങ്ങളെ ബാധിക്കുമെന്ന് മേയര്‍ ജ്യോതി ഗോണ്ടെക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഏഅടിസ്ഥാനത്തിലാണ് 3.6 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുക, മികവുറ്റ ട്രാന്‍സിറ്റ് സര്‍വീസ്, കാല്‍ഗറി പോലീസ് സര്‍വീസിന് ഓവര്‍-ബജറ്റ് ഗണ്‍ റേഞ്ച്, പാര്‍ക്ക്‌സ്, റിക്രിയേഷന്‍ എന്നിവയ്ക്ക് ധനസഹായം തുടങ്ങിയവയും ബജറ്റ് ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.