ലബനനിൽ ഹിസ്ബുല്ലയും ഇസ്രയേൽ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി

By: 600007 On: Nov 23, 2024, 3:59 AM

ജറുസലേം: തെക്കൻ ലബനനിൽ ഹിസ്ബുല്ലയും ഇസ്രയേൽ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായിഅതിർത്തിയിലെ വിവിധ മേഖലകളിൽ ഹിസ്ബുല്ലയുമായി ഇസ്രയേൽ സൈന്യം രൂക്ഷയുദ്ധം തുടരവേ, ബെയ്റൂട്ടിന്റെ വിവിധ മേഖലകളിൽ ഇന്നലെയും ബോംബാക്രമണമുണ്ടായി.അതിർത്തിയിൽനിന്ന് ആറു കിലോമീറ്റർ ഉള്ളിലുള്ള ഖിയം പട്ടണത്തിലാണ് നേർക്കുനേർ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ ഇസ്രയേൽ ആക്രമണത്തിൽ ലബനൻ വൈദ്യസഹായസംഘത്തിലെ 5 പേർ കൊല്ലപ്പെട്ടു.

യുഎൻ സമാധാനസേനയുടെ ആസ്‌ഥാനമായ നഖൂറയിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു. നാല് ഇറ്റാലിയൻ സൈനികർക്കു പരുക്കേറ്റതായി യുഎൻ അറിയിച്ചു. . ബെയ്റൂട്ടിന്റെ കൂടുതൽ മേഖലകളിൽ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം സമൂഹമാധ്യമം വഴി ഒഴിപ്പിക്കൽ നിർദേശം നൽകിയിട്ടുണ്ട്.വെടിനിർത്തൽ പ്രതീക്ഷ നൽകി ലബനനിലും ഇസ്രയേലിലും കഴിഞ്ഞയാഴ്ച‌ ചർച്ചയ്ക്കെത്തിയ യുഎസ് പ്രതിനിധി എമസ് ഹോക്സ്‌റ്റൈൻ വെറും കയ്യോടെ വാഷിങ്ടനിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ലബനനിൽ ഏറ്റുമുട്ടൽ രൂക്ഷമായത്.രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) യുദ്ധക്കുറ്റം ചുമത്തി ഇസ്രയേൽ നേതാക്കൾക്കെതിരെ അറസ്റ്റ‌് വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഗാസയിൽ കൂട്ടക്കൊല തുടരുന്നു.