ഓട്ടവയിൽ നിയോ-നാസി തീവ്രവാദ പ്രചാരകൻ്റെ വിചാരണ നടപടികൾ തുടരുന്നു

By: 600110 On: Nov 22, 2024, 12:11 PM

ഓട്ടവയിൽ തീവ്രവാദ പ്രചാരകൻ്റെ വിചാരണയ്ക്കിടെ  അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വംശീയവും വിദ്വേഷവും ഉളവാക്കുന്ന വീഡിയോകൾ കോടതി മുറിയിൽ പ്രദർശിപ്പിച്ചു. നിയോ-നാസി തീവ്രവാദ പ്രചാരകനായ പാട്രിക് ഗോർഡൻ മക്‌ഡൊണാൾഡിൻ്റെ വിചാരണയ്ക്കിടെ ആണ് വീഡിയോ പ്രദർശിപ്പിച്ചത്. 
മൂന്ന് വീഡിയോകൾ ഇയാൾ ഭാഗികമായി സൃഷ്ടിച്ചതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. 2021-ൽ കാനഡയിൽ തീവ്രവാദ സംഘടനയായി മുദ്രകുത്തപ്പെട്ട,വലതുപക്ഷ തീവ്രവാദ ഗ്രൂപ്പായ Atomwaffen ഡിവിഷനിൽ ചേരാൻ ആഹ്വാനം ചെയ്യുന്നതാണ്  വീഡിയോകൾ .  
27 കാരനായ മക്‌ഡൊണാൾഡ് സുപ്പീരിയർ കോടതിയിൽ വിചാരണ നേരിടുകയാണ്. ആറ്റംവാഫെൻ ഡിവിഷൻ്റെ തീവ്രവാദ പ്രവർത്തനത്തിൽ പങ്കെടുത്തതിനും വീഡിയോകളും മറ്റ് ചിത്രങ്ങളും നിർമ്മിക്കാൻ സഹായിച്ചു കൊണ്ട് പ്രചാരണം നടത്തി എന്നുമാണ് മക്ഡൊണാൾഡിനെതിരെ ചുമത്തപ്പെട്ട കുറ്റം. താൻ കുറ്റക്കാരനല്ലെന്നും  തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് മക്ഡൊണാൾഡിൻ്റെ വാദം.