കാനഡയിൽ വിവിധ സാധനങ്ങൾക്കുള്ള ചരക്ക് സേവന നികുതി താൽക്കാലികമായി നിർത്തലാക്കി സർക്കാർ . രണ്ട് മാസത്തേക്കാണ് ജി എസ് ടി ഒഴിവാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ജി എസ് ടി ഹോളിഡേ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.ഡിസംബർ 14 മുതലാണ് പുതിയ നികുതി ഇളവ് ആരംഭിക്കുക.
ചില പലചരക്ക് സാധനങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഡയപ്പറുകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾക്കാണ് ചരക്ക് സേവന നികുതി താൽക്കാലികമായി നിർത്തലാക്കിയത്. റസ്റ്റോറൻ്റ് ഭക്ഷണം, ലഘുഭക്ഷണങ്ങൾ, ബിയർ, വൈൻ,കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പത്രങ്ങൾ, പസിലുകൾ, ക്രിസ്മസ് ട്രീ എന്നിവയ്ക്കെല്ലാം നികുതി ഇളവ് ലഭിക്കും. അതേസമയം പ്രതിവർഷം 150,000 ഡോളറിൽ താഴെ വരുമാനമുള്ളവർക്ക് സഹായമായി 250 ഡോളർ മൂല്യമുള്ള ചെക്കും ലഭിക്കും. അവധിദിനങ്ങൾക്കും പുതുവർഷത്തിനും മുന്നോടിയായി ജീവിതച്ചെലവുകൾ കുറയ്ക്കുന്നതിന് പുതിയ പരിഷ്കരണം കാനഡക്കാരെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു