ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ 77 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യം; അപൂർവനേട്ടവുമായി കമിന്‍സും ബുമ്രയും

By: 600007 On: Nov 22, 2024, 6:00 AM

 

പെർത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ടോസിനായി ഇന്ത്യൻ നായകന്‍ ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സും ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളുടെ 77 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമയാണ് ഇരു ടീമുകളെയും പേസ് ബൗളര്‍മാര്‍ നയിക്കുന്നത്.


2021 മുതല്‍ ഓസ്ട്രേലിയൻ നായകനാണ് കമിന്‍സെങ്കിലും ഓസ്ട്രേലിയയില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് ക്യാപ്റ്റനാവുന്നത്. 2018-2019, 2020-2021 പരമ്പരകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ടിം പെയ്ൻ ആയിരുന്നു ഓസ്ട്രേലിയന്‍ നായകന്‍. പിതൃത്വ അവധിയെടുത്ത് വിട്ടുനില്‍ക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തിലാണ് പെര്‍ത്ത് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര ഇന്ത്യൻ നായകനായത്.