ലബനനിൽ ഇരുന്നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന

By: 600007 On: Nov 21, 2024, 2:23 PM

സെപ്റ്റംബറിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം വർധിപ്പിച്ചതിനു ശേഷം ലബനനിൽ ഇരുന്നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. അക്രമം തടയാൻ കഴിയുന്നവരിൽ നിന്നുള്ള നിഷ്ക്രിയത്വമാണ് അവരുടെ മരണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഏജൻസിയായ യുനിസെഫിന്റെ വക്താവ് ജയിംസ് എൽഡർ പറഞ്ഞു. ‘പലർക്കും പരുക്കേൽക്കുകയും ആഘാതം ഏൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ 1,100ലധികം കുട്ടികൾക്ക് പരുക്കേറ്റു’ ജയിംസ് എൽഡർ പറഞ്ഞു. കൂടാതെ ലബനനിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ, ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.