മുൻമന്ത്രി ഇർവിൻ കോട്‌ലറെ വധിക്കാനുള്ള ഗൂഢാലോചനയെ അപലപിച്ച് കനേഡിയൻ എംപിമാർ

By: 600110 On: Nov 20, 2024, 12:03 PM

മുൻ നീതിന്യായ മന്ത്രി ഇർവിൻ കോട്‌ലറെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഇറാൻ്റെ നടപടിയെ അപലപിച്ച്  ഹൌസ് ഓഫ് കോമൺസ് . കോട്‌ലറുടെ മനുഷ്യാവകാശ പ്രവർത്തനങ്ങളെയും രാഷ്ട്രീയ സംഭാവനകളെയും പ്രകീർത്തിക്കുന്ന പ്രമേയത്തെ സഭയിലെ എംപിമാർ ഏകകണ്ഠമായി പിന്തുണച്ചു. കോട്ലർക്ക് സുരക്ഷാ ഭീഷണി ഉള്ളതായി RCMP മുന്നറിയിപ്പ് നല്കിയിരുന്നതായി ഗ്ലോബ് ആൻ്റ് മെയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. 

ഇറാനിയൻ ഭരണകൂടത്തിൻ്റെ കടുത്ത വിമർശകനാണ് ഇർവിൻ കോട്ലർ. ഇതിൻ്റെ പശ്ചാത്തലത്തിൽ ഹമാസിൻ്റെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കോട്ലറുടെ ജീവന് ഭീഷണി ഉയർന്നിരുന്നു.
രണ്ട് ദിവസത്തിനകം കോട്ലറെ വധിക്കുമെന്നാണ് കഴിഞ്ഞ ഒക്ടോബർ 26ന്  ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് RCMP കോട്ലർക്ക് സുരക്ഷ ഒരുക്കിയിരുന്നു. എല്ലാ കനേഡിയൻ പൌരന്മാരെയും, പ്രത്യേകിച്ച് പാർലമെൻ്റേറിയൻമാരെയും മുൻ പാർലമെൻ്റേറിയൻമാരെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ വ്യക്തമാക്കിയിട്ടുണ്ട്.