2023 ല്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങള്‍ 

By: 600002 On: Nov 20, 2024, 10:20 AM

 


സമീപ വര്‍ഷങ്ങളിലുണ്ടായ വര്‍ധനയ്ക്ക് ശേഷം കാനഡയില്‍ കാര്‍ മോഷണം കുറഞ്ഞിരിക്കുകയാണ്. 2023 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ടത് എസ്‌യുവികളാണെന്ന് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ഇക്വിറ്റ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 3413 മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ടൊയോട്ട ഹൈലാന്‍ഡര്‍ പട്ടികയില്‍ ഒന്നാമതെത്തി.  ഹൈലാന്‍ഡറിന്റെ 2021 മോഡലുകളാണ് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ടത്. ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും ഉയര്‍ന്ന പുനര്‍വില്‍പ്പന മൂല്യമാണ് ടൊയോട്ട ഹൈലാന്‍ഡറിനെ വാഹനമോഷ്ടാക്കളുടെ ഇഷ്ടവാഹനമായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇക്വിറ്റ് അസോസിയേഷന്‍ അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം 3,078 മോഷണങ്ങളുമായി ഡോഡ്ജ് റാം 1500 സീരീസ് ട്രക്ക് രണ്ടാം സ്ഥാനത്തെത്തി. 3,037 വാഹനങ്ങള്‍ മോഷ്ടിക്കപ്പെട്ട ലെക്‌സസ് ആര്‍എക്‌സ് സീരീസ് മൂന്നാം സ്ഥാനത്തും ഹോണ്ട സിആര്‍-വി നാലാം സ്ഥാനത്തും മറ്റൊരു ടൊയോട്ട എസ്‌യുവി RAV4 അഞ്ചാം സ്ഥാനത്തുമാണ്. 

2023 ല്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങള്‍

  1. Toyota Highlander (2021)
  2. Dodge Ram 1500 Series (2022)
  3. Lexus RX Series (2022)
  4. Honda CR-V (2021)
  5. Toyota RAV4 (2021)
  6. Honda Civic (2019)
  7. Jeep Wrangler (2021)
  8. Land Rover Range Rover Series (2020)
  9. Chevrolet/GMC Suburburn/Yukon/Tahoe Series (2023)
  10. Chevrolet/GMC Silverado/Sierra 1500 Series (2006)