ദില്ലി : റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യ സന്ദർശിക്കും. ഈ വർഷം സന്ദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് റഷ്യൻ പ്രസിഡന്‍റെ വക്താവ് അറിയിച്ചു. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാകും പുടിൻ ഇന്ത്യയിലെത്തുക. റഷ്യ-യുക്രൈൻ സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടായിരിക്കും റഷ്യൻ പ്രസിഡന്റിന്‍റെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ സംഘർഷം പരിഹരിക്കുന്നതിനുള്ള ചർച്ചകളും നടന്നേക്കുമെന്നാണ് വിലയിരുത്തൽ.